അബുദബിയില്‍ സ്വയംനിയന്ത്രത ടാക്‌സി സര്‍വീസ് ഈ വര്‍ഷം ആരംഭിക്കാന്‍ യൂബര്‍ ടെക്കനോളജീസ് ഒരുങ്ങുന്നു.യൂബര്‍ ആപ്പില്‍ നിന്നും യാത്രക്കാര്‍ക്ക് ഡ്രൈവറില്ലാ കാറുകള്‍ക്ക് തെരഞ്ഞെടുക്കാം.ചൈനീസ് കമ്പനിയുടെ സ്വയംനിയന്ത്രിത കാറാണ് യൂബര്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകുന്നത്.
ഈ വര്‍ഷം അവസാനത്തോടെ അബുദബിയില്‍ സ്വയംനിയന്ത്രിത വാഹനങ്ങളുടെ ടാക്‌സി സര്‍വീസ് ആരംഭിക്കും എന്നാണ് യൂബര്‍ വ്യക്തമാക്കുന്നത്. ചൈനീസ് കമ്പനിയായ വീറൈഡിന്റെ റോബോടാക്‌സി ആണ് അബുദബിയില്‍ സര്‍വീസ് നടത്തുക.ടാക്‌സി ബുക്ക് ചെയ്യുന്നവര്‍ക്ക് യൂബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും റോബോടാക്‌സി തെരഞ്ഞെടുക്കുന്നതിന് സാധിക്കും.അതെസമയം എത്ര സ്വയംനിയന്ത്രിത വാഹനങ്ങള്‍
നിരത്തിലിറക്കുമെന്ന് യൂബര്‍ വ്യക്തമാക്കിയിട്ടില്ല.
2023-ല്‍ യുഎഇയില്‍ ആദ്യമായി സ്വയംനിയന്ത്രിത വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ലൈസന്‍സ് സ്വന്തമാക്കിയ കമ്പനിയാണ് വീറൈഡ്.സ്വയംനിയന്ത്രിത വാഹനങ്ങള്‍ നിരത്തിലറക്കുന്നതിന് മധ്യപൂര്‍വ്വദേശത്ത് തന്നെ ദേശീയ ലൈസന്‍സ് സ്വന്തമാക്കുന്ന ആദ്യ കമ്പനിയുമാണ് വീറൈഡ്. അമേരിക്കയില്‍ സ്വയംനിയന്ത്രിത ടാക്‌സികള്‍ ആരംഭിക്കുന്നതിന് മറ്റ് ചില കമ്പനികളുമായും യൂബര്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.