അബുദബി: നബിദിനം പ്രമാണിച്ചാണ് അബുദബി സംയോജിത ഗതാഗത കേന്ദ്രം പാര്‍ക്കിംഗും ടോളും സൗജന്യമാക്കിയത്. അവധി ദിനമായ സെപ്റ്റംബര്‍ 29നാണ് സൗജന്യമായി പാര്‍ക്കിംഗും ടോളും ലഭിക്കുക. സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിംഗ് അനുവതിച്ചിരിക്കുന്നത്. മുസഫ എം 18 ലെ ട്രക്ക് പാര്‍ക്കിംഗും സൗജന്യമായിരിക്കും. നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതും ഒഴിവാക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും. ടോള്‍ ഗേറ്റ് നിരക്കുകള്‍ ശനിയാഴ്ച രാവിലെ 7 മണി മുതല്‍ പുനരാരംഭിക്കും. അബുദബിയിലെ പൊതു ബസ് സര്‍വീസുകള്‍ വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും സാധാരണ ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. എമിറേറ്റില്‍ ഉടനീളമുള്ള കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകള്‍ അവധി ദിവസം അടച്ചിടുമെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.