അബുദബി അല്‍ ഐന്‍ റോഡില്‍ ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം. അല്‍ ഐനിലേക്കുള്ള വശത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാഹനയാത്രികര്‍ നിയന്ത്രങ്ങള്‍ ശ്രദ്ധിക്കണം എന്ന് സംയോജിത ഗതാഗതകേന്ദ്രം ആവശ്യപ്പെട്ടു.
ഇ-22 അലൈന്‍ റോഡില്‍ ആണ് ഇന്ന് മുതല്‍ ഞായറാഴ്ച വരെ ഭാഗിക ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്‍ഐനിലേക്കുള്ള പാതയില്‍ ഇടതുവശത്തുള്ള രണ്ട് ലെയ്‌നുകള്‍ ആണ് ഇന്ന് മുതല്‍ അടച്ചിടുക. ഇന്ന് രാത്രി പത്ത് മുതല്‍ ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണി വരെയാണ് ഇരുലെയ്‌നുകളും അടച്ചിടുക.
അബുദബി അല്‍ഐന്‍ റോഡില്‍ ഇരുവശങ്ങളിലും മറ്റ് ലെയ്‌നുകളില്‍ ഈ ദിവസങ്ങളിലും ഗഗതാഗതം തുടരും. വാഹനം ഓടിക്കുന്നവര്‍ ഗതാഗതനിയമങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും സൈന്‍ ബോര്‍ഡുകളിലെ നിര്‍ദ്ദേശം ശ്രദ്ധിക്കണം എന്ന് അബുദബി സംയോജിത ഗതാഗത കേന്ദ്രം ആവശ്യപ്പെട്ടു.