ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ എക്സിലൂടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
നിലവിലെ സ്ഥിതിഗതികളേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ നെതന്യാഹു തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും മോദി എക്സിൽ കുറിച്ചു. ഇന്ത്യ എല്ലാത്തരത്തിലുമുള്ള തീവ്രവാദത്തെ ശക്തമായും അസന്നിഗ്ധമായും എതിര്‍ക്കുന്നുവെന്ന് മോദി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കാൻ ഫോൺ ചെയ്തതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി അറിയിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും ഇന്ത്യ ശക്തമായും അസന്ദിഗ്ധമായും അപലപിക്കുന്നു, മോദി പറയുന്നു.