ജിദ്ദ: സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുവന്നര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വേയ്‌സ്. 169 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാകും സര്‍വ്വീസ് നടത്തുക. ജിദ്ദ, ഹാഇല്‍, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് 349 റിയാലാണ് ടിക്കറ്റ് നിരക്ക്. ഖസീം, ദമ്മാം, മദീന എന്നിവിടങ്ങളില്‍ നിന്ന് 299 റിയാലുമാണ് നിരക്ക്. കൊച്ചിക്ക് പുറമേ ഇന്ത്യയില്‍ മുംബൈ, ദില്ലി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജസീറ എയര്‍വേയ്‌സ് സര്‍വ്വീസ് നടത്തുന്നുണ്ട്. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്ക് 199 റിയാലും, ബംഗളൂരുവിലേക്ക് 299 റിയാലും, ഹൈദരാബാദിലേക്ക് 249 റിയാലുമാണ് നിരക്ക്. അതേസമയം റിയാദില്‍ നിന്നും ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് 299 റിയാലും, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്ക് 169 റിയാലുമാണ് ഈടാക്കുന്നത്.
അല്‍ ഖസീം, ഹാഇല്‍, മദീന എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ടിക്കറ്റിന് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ജസീറ എയര്‍വേയ്‌സ് ഇളവുകള്‍ നല്‍കുക. ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറഞ്ഞതോടെ വിവിധ എര്‍ലൈനുകള്‍ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്നുമുള്ള മടക്കയാത്രയ്ക്ക് വലിയ തുകയാണ് ഈടാക്കുത്.