ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കോട്ടയം എരുമേലി അട്ടിവളവിലാണ് സംഭവം. 40 ഓളം അയ്യപ്പഭക്തർക്ക് പരുക്കേറ്റു.
ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് ബസിൽ ഉണ്ടായിരുന്നത്. ഇന്നു പുലർച്ചെ 6.15 ഓടെയാണ് അപകടം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് ശബരിമല പാതയിൽ കുറച്ച് നേരത്തേക്ക് ഗതാഗത തടസമുണ്ടായി.