കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന സമരത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല. സമരം ഏകപക്ഷീയമായാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന വിലയിരുത്തല്‍ യുഡിഎഫ് യോഗത്തിലുണ്ടായി. സര്‍ക്കാരുമായി ചേര്‍ന്ന് സമരം ചെയ്യുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
ഒന്നിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ ഈ തീരുമാനം അറിയിക്കും. സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സര്‍ക്കാറും ഉത്തരവാദികളാണെന്നും സമരത്തില്‍ പങ്കെടുത്താല്‍ കേന്ദ്രം മാത്രം കുറ്റക്കാരായി മാറും. സംസ്ഥാന സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ അത് അവസരമാകുമെന്നും അതിന് അനുവദിക്കരുതെന്നും യോഗം ചര്‍ച്ച ചെയ്തു. യുഡിഎഫിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം.