തെക്കന്‍ ഗാസയില്‍ ജനങ്ങള്‍ക്ക് വീണ്ടും ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി ഇസ്രയേല്‍ സൈന്യം. രൂക്ഷമായ ഏറ്റുമുട്ടല്‍ ആണ് ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഈജിപ്ത് അതിര്‍ത്തിയില്‍ റഫായിലും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്.ഖാന്‍ യൂനിസ് അടക്കമുള്ള പ്രദേശങ്ങളില്‍ ആണ് ഇസ്രയേല്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.
തെക്കന്‍ ഗാസയില്‍ നാല് ലക്ഷത്തോളം വരുന്ന പലസ്തീനികള്‍ വേഗത്തില്‍ ഒഴിഞ്ഞുപോകണം എന്നാണ് ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 27 മരണം ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയെന്നാണ് ആരോപണം. ഒഴിഞ്ഞുപോകുന്നതിന് സമയം ലഭിച്ചില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
ഗാസയിലേക്ക് സഹായവുമായി എത്തിയ ഐക്യരാഷ്ട്രസഭയുടെ വാഹനവ്യൂഹത്തിന് നേരേയും ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയെന്ന് യു.എന്‍ പലസ്ഥീന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. ഒരു വാഹനത്തില്‍ മാത്രം അഞ്ച് ബുള്ളറ്റുകള്‍ ആണ് തറച്ചത്. ഐക്യരാഷ്ട്രസഭ എന്ന് അടയാളപ്പെടുത്തിയ വാഹനങ്ങള്‍ നേരെയാണ് ആക്രമണം നടന്നതന്നും പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. ഇതിനിടെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അമേരിക്കയില്‍ എത്തി. ഇമേരിക്കന്‍ പ്രസിഡന്റ് ജോബൈഡനുമായി നെതന്യാഹു നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തും.