ഇസ്രലേയല്‍-ഗാസ വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത് പ്രാബല്യത്തില്‍ വന്നതോടെ കൂടുതല്‍ ദിവസത്തേക്ക് ദീര്‍ഘപ്പിക്കുന്നതിനുള്ള ചര്‍ച്ചകളുമായി മധ്യസ്ഥരാഷ്ട്രങ്ങള്‍. തുടര്‍ച്ചകള്‍ക്കായി ഇസ്രയേല്‍-അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഖത്തറില്‍ യോഗം ചേര്‍ന്നു. കൂടുതല്‍ ബന്ദികളേയും തടവുകാരേയും മോചിപ്പിക്കാം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടിയത്.
ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ അഞ്ചാം ദിവസം വിജയകരമായി പൂര്‍ത്തിയാക്കുകയാണ്. വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഇരുകൂട്ടരും അഞ്ചാംദിവസവും പാലിച്ചതോടെ കൂടുതല്‍ ദിവസത്തേക്ക് നീട്ടുന്നതിനുള്ള ശ്രമത്തിലാണ് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന ഖത്തറും ഈജിപ്തും. വെടിനിര്‍ത്തല്‍ സംബന്ധിച്ച തുടര്‍ച്ചര്‍ക്കള്‍ക്കായി അമേരിക്കന്‍ രഹസ്യാന്വേഷണം ഏജന്‍സിയായ സി.ഐ.എയുടെയും ഇസ്രയേലിന്റെ മൊസാദിന്റെയും ഡയറക്ടര്‍മാര്‍ ഖത്തറില്‍ എത്തി. ഇരുവരും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിയുമായി കൂടിക്കാഴ്ച്ച നടത്തി.
ഈജിപ്തും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍്ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസത്തിനിടെ ഹമാസ് ഇരുപത് ബന്ദികളെ മോചിപ്പിക്കുന്നതിനും അറുപത് പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയക്കുന്നതിനും ആണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഇതിനിടെ ഇന്ന് രാവിലെ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍-ഹമാസ് സൈനികര്‍ തമ്മില്‍ ചെറിയ ഏറ്റുമുട്ടല്‍ ഉണ്ടായി. തങ്ങളുടെ ഏതാനും സൈനികര്‍ക്ക് ചെറിയതായി പരുക്കേറ്റെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് ഹമാസിന്റെ ആരോപണം