Sunday, December 22, 2024
Homeപുതുപ്പള്ളി അങ്കംചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഊരിയ നിലയില്‍; അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍

ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഊരിയ നിലയില്‍; അന്വേഷണം വേണമെന്ന് തിരുവഞ്ചൂര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ട് ഊരിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വാഹനത്തിന്റെ ഒരു വശത്തെ നാല് വീല്‍നട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയത്.

കോട്ടയം സി.എം.എസ്. കോളേജില്‍ എത്തി തിരികെ മടങ്ങുമ്പോഴായിരുന്നു കാറിന്റെ വീല്‍നട്ടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ടെന്നും പോലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. തന്റെ ഡ്രൈവറാണ് സംശയം തോന്നി ഇത് കണ്ടെത്തിയതെന്നും അപകടം പതിയിരിക്കുന്നുവെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് സ്വമേധയാ കേസെടുത്ത് ദുരൂഹത നീക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments