അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നേരെ വധശ്രമം. വെടിവെയ്പില്‍ ട്രംപിന് പരുക്കേറ്റു.ആക്രമണത്തില്‍ വലതുചെവിക്ക് പരുക്കേറ്റ ട്രംപ് ചികിത്സതേടിയ ശേഷം ആശുപത്രിവിട്ടു. ഇരുപതുകാരനാണ് ട്രംപിന് വെടിവെയ്പ് നടത്തിയതെന്ന് എഫ്.ബി.ഐ കണ്ടെത്തി.പെന്‍സില്‍വേനിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ആണ് ഡൊണള്‍ഡ് ട്രംപിന് നേരെ വെടിവെയ്പ്പ് നടന്നത്.
ട്രംപ് പ്രസംഗിക്കുന്നതിന് ഇടയിലായിരുന്നു ആക്രമണം. അക്രമി പലതവണ വെടിയുതിര്‍ത്തു.ട്രംപിന്റെ വലതുചെവിയില്‍ ആണ് വെടിയേറ്റത്.പെട്ടെന്ന് തന്നെ ട്രംപ് പ്രസംഗപീഠത്തിന് പിന്നിലേക്ക് ഇരുന്നു.സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ പൊതിഞ്ഞു.പെന്‍സില്‍വേനിയയില്‍ നിന്നും തന്നെയുള്ള തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനാണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇയാള്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു.ഇയാള്‍ ഒരു റിപബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ആള്‍ക്കുട്ടത്തിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
വലതുചെവിയില്‍ പരുക്കേറ്റ ട്രംപ് ചിക്തസ തേടിയ ശേഷം ന്യുജഴ്‌സിയിലെ വീട്ടില്‍ തിരികെ എത്തി. ട്രംപിന് എതിരായി ഉണ്ടായത് വധശ്രമം തന്നെയാണ് എഫ്.ബി.ഐ സ്ഥിരീകരിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും എഫ്.ബി.ഐ വ്യക്തമാക്കി. യു.എസ് ആഭ്യന്തരസുരക്ഷാ വിഭാഗവും ഫെഡറല്‍ ഏജന്‍സിസായ യു.എസ് സീക്രട്ട് സര്‍വീസസും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.