ദുബൈ ഭരണകൂടത്തിന്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗിച്ചാല്‍ അഞ്ച് ലക്ഷം ദിര്‍ഹം പിഴ. ചിഹ്നം ഉപയോഗിക്കാന്‍ സ്വകാര്യസ്ഥാപനങ്ങള്‍ അനുമതി തേടണം. ഔദ്യോഗിക ചിഹ്നത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പുതിയ നിയമം പുറപ്പെടുവിച്ചു.
ദുബൈയുടെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഔദ്യോഗിക ചിഹ്നം എന്ന് ഷെയ്ഖ് മുഹമ്മദ് പുറപ്പെടുവിച്ച പുതിയ നിയമത്തില്‍ പറയുന്നു. എമിറേറ്റിലെമ്പാടുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും രേഖകളിലും വെബ്‌സൈറ്റുകളിലും ഔദ്യോഗിക ചടങ്ങുകളിലും ചിഹ്നം ഉപയോഗിക്കാം എന്ന് നിയമത്തില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാം. പക്ഷെ മുന്‍കൂട്ടി അനുമതി നേടണം.
ദുബൈ ഭരണാധികാരിയുടെയോ പ്രതിനിധിയുടെയോ പക്കല്‍ നിന്നാണ് അനുമതി നേടേണ്ടതെന്ന് നിയമത്തില്‍ പറയുന്നു.ഔദ്യോഗിക ചിഹ്നത്തിന്റെ അനുചിതമായ ഉപയോഗത്തിന് മൂന്ന് മാസം മുതല്‍ അഞ്ച് മാസം വരെ തടവുശിക്ഷ ലഭിക്കും. കൂടാതെ ഒരു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ തടവും ശിക്ഷയായി ലഭിക്കും എന്ന് നിയമത്തില്‍ പറയുന്നു. നിലവില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിക്കുന്നവര്‍ മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ അത് ഒഴിവാക്കണം. അല്ലെങ്കില്‍ അനുമതി നേടണം എന്നും നിയമത്തില്‍ പറയുന്നു.