നടി അനുശ്രീയുടെ ഗൃഹപ്രവേശം ആഘോഷമാക്കി മലയാളത്തിലെ താരങ്ങൾ. കൊച്ചിയിലാണ് താരം സ്വന്തമായി വീട് നിർമ്മിച്ചിരിക്കുന്നത്. കൊച്ചിയിൽ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അനുശ്രീ പറയുന്നു.
‘അനുശ്രീ നായർ, എന്റെ വീട്’ എന്ന് വീടിന്റെ നെയിംപ്ളേറ്റിൽ എഴുതിയിരിക്കുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അനുശ്രീ വീടുവയ്ക്കാനായി കൊച്ചിയില്‍ സ്ഥലം വാങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്ലാറ്റ് അനുശ്രീ സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് സ്വപ്നഭവനം നിർമിച്ചത്.
‘എന്റെ സുഹൃത്തുക്കളാണ് ഈ വീടുണ്ടാക്കാന്‍ കൂടെ നിന്നത്. കൊച്ചിയില്‍ വീട് വയ്ക്കണം എന്നാഗ്രഹിച്ച് ആദ്യം വാങ്ങിയ സ്ഥലം ഇതായിരുന്നു. എന്നാല്‍ പിന്നീട് ചില കാരണങ്ങള്‍കൊണ്ട് അത് നീണ്ടുപോയി. വേറൊരു ഫ്‌ളാറ്റ് വാങ്ങി. ഇപ്പോഴാണ് ആദ്യം വാങ്ങിയ സ്ഥലത്ത് വീട് പണിതത്. നാലഞ്ച് വര്‍ഷം കൊണ്ടാണ് വീട് ഒരുങ്ങിയത്. കൂടെനിന്ന എല്ലാവരോടും സ്‌നേഹം.’-അനുശ്രീ പറഞ്ഞു.
വീട്ടിലേക്ക് ആദ്യമായി എത്തിയ അതിഥികളെ ഓരോരുത്തരെയും അനുശ്രീ നേരിട്ട് സ്വീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചു. യുവതലമുറയിലെ സുപ്രധാന താരങ്ങൾ എല്ലാപേരും തന്നെയുണ്ട്. നമിതയെ സ്വീകരിക്കുന്ന ഫോട്ടോയും തരം പങ്കുവച്ചു. ഉണ്ണി മുകുന്ദൻ, അദിതി രവി, ശിവദ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, നിതിന്‍ രണ്‍ജി പണിക്കര്‍, അര്‍ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, സണ്ണി വെയ്ന്‍, അനന്യ, അപര്‍ണ ബാലമുരളി, ലാൽജോസ് തുടങ്ങി മലയാള സിനിമാ മേഖലയിലെ നിരവധിപ്പേർ ചടങ്ങിനെത്തി. നടൻ ദിലീപ് പാലുകാച്ചിനെത്തി. വിവാഹത്തിനുശേഷം സ്വാസിക ഭർത്താവായ പ്രേമിനൊപ്പം പങ്കെടുക്കുന്ന ആദ്യ ചടങ്ങ് കൂടിയാണ് അനുശ്രീയുടെ വീടിന്റെ ഗൃഹപ്രവേശം.