അപകടകരമായ ഡ്രൈിവിംഗിന് പതിനൊന്ന് വാഹനങ്ങള്‍ കണ്ടുകെട്ടിയെന്ന് ദുബൈ പൊലീസ്.വാഹന ഉടമകള്‍ അന്‍പതിനായിരം ദിര്‍ഹം പിഴയും ചുമത്തി.ഗുരുതരമായ ഗതാഗതനിയമലംഘനങ്ങള്‍ നടത്തിയതിന് ആണ് പതിനൊന്ന് വാഹനങ്ങള്‍ ദുബൈ പൊലീസ് കണ്ടുകെട്ടിയത്.നിയമവിരുദ്ധമായ വാഹനറാലി സംഘടിപ്പിക്കല്‍, അപടകരമായ ഡ്രൈവിംഗ്,വാഹനങ്ങനത്തില്‍ നിയമവിരുദ്ധമായി മാറ്റം വരുത്തുക,ശബ്ദമുണ്ടാക്ക് മറ്റുള്ളവര്‍ക്ക് ശൈല്യം സൃഷ്ടിക്കുക,പൊതുറോഡുകളില്‍ മാലിന്യം നിക്ഷേപിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പൊലീസ് നടപടി സ്വീകരിച്ചത്.
സ്വന്തംജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി സൃഷ്ടിച്ചതിന് ആണ് അറസ്റ്റെന്ന് ദുബൈ പൊലീസ് അറിയിച്ചു. കണ്ടുകെട്ടിയ വാഹനങ്ങള്‍ വിട്ടുകിട്ടണം എങ്കില്‍ ഉടമകള്‍ അന്‍പതിനായിരം ദിര്‍ഹം പിഴ അടയ്ക്കണം. ഇത്തരം നിയമലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സയിഫ് മുഹൈര്‍ അല്‍ മസ്രൂയി അറിയിച്ചു.