Thursday, December 26, 2024
HomeNewsNationalപാർലമെൻ്റ് സുരക്ഷാ വീഴ്ച; ലളിത് ഝായുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

പാർലമെൻ്റ് സുരക്ഷാ വീഴ്ച; ലളിത് ഝായുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം

പാർലമെൻ്റ് അതിക്രമവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ലളിത് ഝായുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പാർലമെൻ്റിന് പുറത്തെ ദൃശ്യങ്ങൾ ഇയാൾക്കും ലളിത് അയച്ചിരുന്നു. ദൃശ്യങ്ങൾ പരമാവധി പ്രചരിപ്പിക്കാനും നിർദ്ദേശം നൽകി. ലളിതും മഹേഷും താമസിച്ച രാജസ്ഥാനിലെ ഹോട്ടലിലും പരിശോധന നടത്തി.

രണ്ടിടങ്ങളിൽ കൂടി അന്വേഷണ സംഘത്തിന്റെ പരിശോധന. കേസിലെ പ്രതികളായ സാഗർ ശർമ്മ, നീലം എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. സാഗർ ശർമ്മ ഷൂ വാങ്ങിയ കടയുടമയും ചോദ്യം ചെയ്തു. പാർലമെൻറിൽ കൂടാതെ മൈസൂർ, ഗുരു ഗ്രാം ,രാജസ്ഥാൻ എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.

അധ്യാപകനായി ജോലി ചെയ്തിരുന്ന ലളിത് ഝായുടെ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സാമുഹിക പ്രവർത്തനങ്ങൾ അടക്കം നടത്തിയിരുന്ന ഝാ തീവ്രനിലപാടുള്ള സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇയാളുടെ ഫേസ്ബുക്കിലെ അടക്കം പോസ്റ്റുകളിൽ ഇത്തരം എഴുത്തുകളാണ് കണ്ടെത്തിയത്. ഝായുടെ മാതാപിതാക്കളിൽ നിന്നടക്കം വിവരം തേടി. പ്രതികളുടെ മൊബൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് നശിപ്പിച്ചെന്നാണ് ഝായുടെ മൊഴി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments