ദുബൈ: 2022 ലാണ് ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുബൈ കാന്‍ പദ്ധതിയുടെ വാട്ടര്‍ ഫൗണ്ടനുകള്‍ സ്ഥാപിച്ചത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കുകയാണ് ലക്ഷ്യം. പൊതു സ്ഥലങ്ങള്‍ക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പദ്ധതി ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഹോട്ടലുകളില്‍ നിന്നും മാത്രം 1.4 ദശലക്ഷം കുപ്പികളുടെ ഉപയോഗം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം 116 ടണ്‍ കാര്‍ബണ്‍ െൈഡഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സാധിച്ചതായാണ് കാലാവസ്ഥാ സ്ഥിതിവിവര കണക്കകള്‍ സൂചിപ്പിക്കുന്നത്. ദുബൈ കാന്‍ ആരംഭിക്കുന്നതിന് മുമ്പ് 1,17000 കുപ്പി വെള്ളമാണ് ഒരു മാസം ഉപയോഗിച്ചിരുന്നത്. പുനരപയോഗിക്കാന്‍ കഴിയുന്ന ബോട്ടിലുകളും ശുദ്ധീകരിച്ച് ലഭിക്കുന്ന വെള്ളവും ഉപയോഗിക്കുന്നതോടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിലും പരിസ്ഥിതി മലിനീകരണത്തിലും ഗണ്യമായ കുറവുണ്ടാക്കുന്നതായാണ് വിലയിരുത്തല്‍. നവംബറില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയ്ക്കു മുന്നോടിയായി പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കി വിജയത്തിലെത്തിച്ച് മാതൃകയാകുകയാണ് ദുബൈ. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനായി പ്രത്യേക ബോധവത്കരണ ക്യാമ്പയിനും ആരംഭിച്ചു കഴിഞ്ഞു. കാലാവസ്ഥാ ഭാവിക്കായി ഉച്ചകോടിയോട് അനുബന്ധിച്ച് കാര്‍ബ ബഹിര്‍ഗമനം കുറക്കുന്ന പദ്ധതികളായിരിക്കും ലോക രാഷ്ട്രങ്ങള്‍ക്കിടിയില്‍ ചര്‍ച്ചയാകുക.