യുഎഇയില്‍ ഷാര്‍ജ അടക്കമുള്ള എമിറേറ്റുകളുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ.ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.നാളെയും യുഎഇയ്ക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.ഷാര്‍ജയില്‍ മെലീഹ,മദാം,എന്നിവടങ്ങളിലും ഉമല്‍ഖുവൈനില്‍ അല്‍ അഖറാന്‍ ,ഫലജ് അല്‍ മുഅല്ല അക്കമുള്ള പ്രദേശങ്ങളിലും ആണ് ശക്തമായ മഴ അനുഭവപ്പെട്ടത്.ഷാര്‍ജയില്‍ ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി.
അലൈനിലും റാസല്‍ഖൈമയുടെ ചിലഭാഗങ്ങളിലും ഇന്ന് മഴ അനുഭവപ്പെട്ടു.ഉമല്‍ഖുവൈന്‍ അടക്കമുള്ള എമിറേറ്റുകളില്‍ ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.വടക്കന്‍ എമിറേറ്റുകളില്‍ ഇന്ന് ഇനിയും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.വടക്കന്‍മേഖലയില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.യുഎഇയില്‍ നാളെയും ഉച്ചക്ക് ശേഷം ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. രാജ്യത്ത് താപനിലയിലും കുറവ് രേഖപ്പെടുത്തും.