Thursday, January 2, 2025
HomeNewsGulfമൊസാദിന്റെ രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇറാന്‍

മൊസാദിന്റെ രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇറാന്‍

ഇറാഖില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചെന്ന് ഇറാനിയന്‍ റെവല്യൂഷണനറി ഗാര്‍ഡ്. കുര്‍ദ്ദിസ്ഥാനിലെ മൊസാദിന്റെ ആസ്ഥാനമന്ദിരം ആക്രമിച്ചെന്നാണ് ഇറാന്റെ അവകാശവാദം. സിറിയയിലെ ഭീകരവാദകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാന്‍ സായുധസേന അവകാശപ്പെട്ടു.ഇറാഖിലെ സ്വയംഭരണപ്രദേശമായ കുര്‍ദിസ്ഥാനിലെ ഇര്‍ബിലില്‍ ആണ് ഇറാന്‍ സായുധസേന വ്യോമാക്രമണം നടത്തിയത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചെന്നാണ് ഇറാന്‍ റെവല്യൂഷണറി
ഗാര്‍ഡ് അവകാശപ്പെടുന്നത്.

ഇര്‍ബിലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടെന്നും ആറ് പേര്‍ക്ക് പരുക്കേറ്റന്നും കുര്‍ദിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ പ്രമുഖ വ്യവസായ പെഷ്‌റോ ദിസായിയും ഉണ്ടെന്ന് കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ട് വ്യക്തമാക്കി. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനുള്ള മറുപടിയാണ് മൊസാദ് കേന്ദ്രത്തിന് നേരെ ഉള്ള ആക്രമണം എന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ചാരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി ഇസ്രയേല്‍ പ്രവര്‍ത്തിപ്പിച്ച ഓഫീസാണ് ആക്രമിച്ചതെന്നും ഇറാന്‍ സായുധസേന വിശദീകരിച്ചു.

ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഇറാഖും അമേരിക്കയും രംഗത്ത് എത്തി. ഇറാന്റെ നടപടി രാജ്യത്തിന്റെ പരാധികാരത്തിന് എതിരാണെന്നും കുര്‍ദ്ദിഷ് ജനതയോടുള്ള ക്രൂരതയാണെന്നും ഇറാഖി കുര്‍ദ്ദിഷ് ഭരണകൂടം പ്രതികരിച്ചു.സിറിയയിലെ ഭീകരവാദകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാന്‍ സൈന്യം അറിയിച്ചു. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് എതിരെ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ അവകാശവാദം. അലെപ്പോ അടക്കമുള്ള നഗരങ്ങളിലാണ് ആക്രമണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments