യുഎഇയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം. തിങ്കളാഴ്ച താപനിലയില്‍ കുറവ് രേഖപ്പെുത്തും. പൊടിക്കാറ്റിനും കാലാവസ്ഥാ കേന്ദ്രം സാധ്യത പ്രവചിക്കുന്നുണ്ട്.രാജ്യത്തേക്ക് എത്തുന്ന ന്യനമര്‍ദ്ദം ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ മഴയ്ക്ക് കാരണമാകും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ദുബൈ,ഷാര്‍ജ,അജ്മാന്‍,ഉമല്‍ഖുവൈന്‍ റാസല്‍ഖൈമ എന്നി എമിറേറ്റുകളില്‍ നേരിയ മഴയക്കാണ് സാധ്യത. അതെസമയം ഫുജൈറയില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗദ്ധര്‍ അറിയിച്ചു.
എന്നാല്‍ ഫെബ്രുവരി പന്ത്രണ്ടിന് പെയ്തത് പോലെ ശക്തമായ മഴ ആയിരിക്കില്ലെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗദ്ധന്‍ ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. കഴിഞ്ഞ തവണത്തേതനെക്കാള്‍ മഴയ്ക്ക് ശക്തി കുറവായിരിക്കും എന്നും ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ന്യൂനമര്‍ദ്ദം ആണ് രാജ്യത്ത് മഴ എത്തിക്കുക. പടിഞ്ഞാറ് നിന്നും രാജ്യത്തേക്ക് മഴ മേഘങ്ങള്‍ എത്തും. ഞായറാഴ്ച വൈകിട്ടോട് കൂടി മേഘങ്ങള്‍ വര്‍ദ്ധിച്ച് തുടങ്ങും എന്നും ഡോ.അഹമ്മദ് ഹബീബ് പറഞ്ഞു.
രാജ്യത്ത് പര്‍വ്വതമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും കാലാസ്ഥാ വിദഗദ്ധര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാജ്യത്ത് താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തും. തുടര്‍ന്ന് തിങ്കള്‍ ചൊവ്വാ ദിവസങ്ങളില്‍ താപനിലയില്‍ കുറവ് രേഖപ്പെടുത്തും. അബുദബിയില്‍ ആയിരിക്കും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുക.