യുഎഇയില്‍ ബുധന്‍ വ്യാഴം ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം.വരും ദിവസങ്ങളില്‍ രാജ്യത്ത് താപനിലയിലും കുറവ് വരും.അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ അബുദബിയില്‍ ആയിരിക്കും മഴ ആരംഭിക്കുക.എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപ്പെടും.വ്യാഴാഴ്ച രാവിലെയോട് കൂടി ദുബൈയുടെ ഷാര്‍ജയുടെയും മറ്റ് വടക്കന്‍ എമിറേറ്റുകളൂടെയും തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.പിന്നീട് റാസല്‍ഖൈമയിലും മഴ പെയ്‌തേക്കും.വെള്ളിയാഴ്ച ഉച്ചയോട് കൂടി മേഘങ്ങള്‍ മാറി ആകാശം തെളിയുമെന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.വെള്ളിയാഴ്ച താപനിലയിലും കുറവ് വരും.
രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് നിന്നും എത്തുന്ന ന്യൂനമര്‍ദ്ദനം ആണ് മഴയ്ക്ക് കാരണം.നിലവില്‍ ശരാശരി മുപ്പത്തിയഞ്ച് ഡിഗ്രി സെല്‍ഷ്യസ് ആണ് രാജ്യത്ത് കൂടിയ താപനില രേഖപ്പെടുത്തുന്നത്.കുറഞ്ഞ താപനില പതിനഞ്ച് ഡിഗ്രി സെല്‍ഷ്യസും.