Sunday, December 22, 2024
HomeNewsGulfയുഎഇ ഹെലികോപ്ടര്‍ അപകടം:രണ്ട് പൈലറ്റുമാരും കൊലപ്പെട്ടു

യുഎഇ ഹെലികോപ്ടര്‍ അപകടം:രണ്ട് പൈലറ്റുമാരും കൊലപ്പെട്ടു

യുഎഇ തീരത്തുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ കാണാതായ രണ്ടാമത്തെ പൈലററ്റും മരിച്ചതായി സ്ഥിരീകരണം. ഈജിപിത്-ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണ് മരിച്ചത്.സെപ്റ്റംബര്‍ ഏഴിന് രാത്രി എട്ട് ഏഴിനാണ് ഏറോ ഗള്‍ഫിന്റെ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണത്. അപകടത്തില്‍പ്പെട്ട പൈലറ്റുമാരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടി വെളളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. കാണാതായ രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഹെലികോപ്ടര്‍ കമ്പനിയായ എറോ ഗള്‍ഫ്.

അല്‍മക്തും രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഓഫ്‌ഷോര്‍ റിഗ്ഗിലേക്ക് സര്‍വീസ് നടത്തുന്ന ഹെലികോപ്ടര്‍ ആണ് കടലില്‍ തകര്‍ന്നുവീണത്. പതിവ് പരിശീലനപറക്കിലിനിടെയാണ് അപകടം ഉണ്ടായതെന്ന് ഏറോ ഗള്‍ഫ് അറിയിച്ചു. രണ്ട് പൈലറ്റുമാര്‍ മാത്രമേ ഹെലിക്ടോപ്ടറില്‍ ഉണ്ടായിരുന്നുള്ളെന്നും മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും ഏറോ ഗള്‍ഫ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളാല്‍ കഴിയും വിധത്തിലുള്ള സഹായം ലഭ്യമാക്കുമെന്ന് ഏറോഗള്‍ഫ് അറിയിച്ചു.

അപകടത്തിന്റെ കാരണം എന്തെന്ന് നിലവില്‍ സിവില്‍ ഏവിയേഷന്‍ അഥോറിട്ടിയോ ഹെലിക്ടോപര്‍ കമ്പനിയോ വ്യക്തമാക്കിയിട്ടില്ല. അപകടം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവെയ്ക്കുമെന്ന് എയറോഗള്‍ഫ് അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments