യുഎഇയില്‍ കുറഞ്ഞ താപനില മൈനസ് ഡിഗ്രി സെല്‍ഷ്യസിന് അരികില്‍. ജബല്‍ ജയ്‌സില്‍ 3.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും രാജ്യത്ത് ശക്തമായ കാറ്റ് അനുഭവപ്പെടും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഈ വാരാന്ത്യത്തില്‍ ആണ് യുഎഇ ഈ ശൈത്യകാലത്തിലെ ഏറ്റവും കടുത്ത തണുപ്പിലേക്ക് കടന്നത്. വെള്ളി ശനി ദിവസങ്ങളില്‍ രാജ്യത്ത് തണുപ്പ് ശക്തിപ്പെട്ടു. പകല്‍ സമയത്തുപോലും തണുപ്പ് അനുഭവപ്പെട്ടിരുന്നു.
ഈ ശൈത്യകാലത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് ജബല്‍ ജയിസില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് 3.4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയത്. ഇന്നലെ പുലര്‍ച്ചെ 4.2 ആയിരുന്നു ജബല്‍ ജയ്‌സിലെ താപനില. വാരാന്ത്യ അവധി ദിനത്തില്‍ തണുപ്പുകൂടി വര്‍ദ്ധിച്ചതോടെ ജബല്‍ജയിസും ഹത്തയും അടക്കമുള്ള പ്രദേങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിച്ചു. രാത്രി ക്യാമ്പിംഗിന് എത്തിയവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് പല കേന്ദ്രങ്ങളിലും ഇന്നലെ ദൃശ്യമായത്. തണുപ്പിന് ഒപ്പം കാറ്റിന്റെ വേഗതയ്ക്കും രാജ്യത്ത് ശക്തി കൂടിയിട്ടുണ്ട്.
വെള്ളി ശനി ദിവസങ്ങളില്‍ ശക്തമായ കാറ്റാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. ചെവ്വാഴ്ച വരെ ശക്തമായ കാറ്റ് അനുഭവപ്പെട്ടേക്കാണ് ഇന്നാണ് കാലാകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.