ലബനന്‍ സായുധസംഘടനയായ ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് ഹസ്സന്‍ നസ്രള്ള ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇന്നലെ രാത്രി നടത്തിയ ആക്രമണത്തില്‍ ആണ് മരണം. ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതായി ഹിസ്ബുള്ളയും സ്ഥരിരീകരിച്ചു.
ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഹിസ്ഹുള്ളയുടെ കേന്ദ്രആസ്ഥാനത്ത് നടത്തിയ ആക്രമണത്തില്‍ ആണ് ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് കൊല്ലപ്പെട്ടത് ഇസ്രയേല്‍ സൈന്യം അറിയിച്ചു.ഹസന്‍ നസ്രള്ളയെ ലക്ഷ്യമിട്ട് തെക്കന്‍ ബെയ്‌റൂത്തിലെ ദഹിയയില്‍ ഇസ്രയേല്‍ സൈന്യം കനത്ത മിസൈല്‍ ആക്രമണം ആണ് നടത്തിയത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നാല് കെട്ടിടങ്ങള്‍ ആണ് തകര്‍ന്നത്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ ആണ് ഹസ്സന്‍ നസ്രള്ള. 1992-ല്‍ ആണ് ഹിസ്ബുള്ളയുടെ തലവനായി നസ്രള്ള ചുമതലയേറ്റത്.
പ്രാദേശിക സായുധസംഘം എന്നതില്‍ നിന്നും ലബനനിലെ പ്രമുഖ രാഷ്ട്രീയകക്ഷിയായും സായുധസേനയായും ഹിസ്ബുള്ള പിന്നീട് വളര്‍ന്നു.ഒക്ടോബര്‍ എട്ടിന് ഹമാസ് യുദ്ധം ആരംഭിച്ച ഘട്ടം മുതല്‍ ഹിസ്ബുള്ള ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്.എന്നാല്‍ ഒരാഴ്ച്ച മുന്‍പ് ഹിസ്ബുള്ളയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തില്‍ ഇസ്രയേല്‍ ശക്തമായ തിരിച്ചടി ആരംഭിക്കുകയായിരുന്നു.ഹിസ്ബുള്ളയുടെ ആശവിനിമയ സംവിധാനങ്ങളില്‍ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ഹിസ്ബുള്ളയുടെ കമാന്‍ഡര്‍മാരെ ഓരോരുത്തരേയായി വധിച്ചു. ഒടുവില്‍ പരമോന്നത നേതാവ് ഹസ്സന്‍ നസ്രള്ളയേയും