അനിൽ ആന്‍റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പ്രഖ്യാപിച്ചത്. ദേശീയ ജനറൽ സെക്രട്ടറിയായി ബി.എൽ. സന്തോഷ് തുടരും. എ.പി. അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായും തുടരും. ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽനിന്നു മറ്റാരുമില്ല.
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകനായ അനിൽ ആന്‍റണി കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരി. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സമൂഹ മാധ്യമ കോ-ഓർഡിനേറ്ററുമായിരുന്നു അനിൽ.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദത്തോടെയാണ് കോൺഗ്രസ് നേതൃത്വവുമായി തെറ്റിയത്. വിവാദത്തിൽ ബി.ജെ.പി അനുകൂല നിലപാടാണ് അനിൽ സ്വീകരിച്ചത്. ഇതേതുടർന്ന് കോൺഗ്രസിൽ വിമർശനം രൂക്ഷമായിരുന്നു.