ഔദ്യോഗിക സന്ദര്‍ശനത്തിനായി അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍ എത്തി. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കിരീടവകാശി കൂടിക്കാഴ്ച നടത്തും.മുംബൈയില്‍ വ്യവസായ സംഗമത്തിലും ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുക്കും.ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദര്‍ശനത്തിനാണ് തുടക്കമായിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ആണ് സന്ദര്‍ശനം.
ദില്ലിയില്‍ വിമാനമിറങ്ങിയ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദിനെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ സ്വീകരിച്ചു.തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഔദ്യോഗിക വരവേല്‍പ്.അബുദബി കിരീടവകാശിയെ സ്വീകരിക്കുന്നതിന് കലാപരിപാടികളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.നാളെ ദില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ഉഭയകക്ഷ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും.രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും.
രാജഘട്ടില്‍ എത്തി ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചനയും നടത്തും. ചൊവ്വാഴ്ച മുംബൈയില്‍ എത്തുന്ന ഷെയ്ഖ് ഖാലിദ് ഇരുരാജ്യങ്ങളിലേയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന വ്യവസായ സംഗമത്തേയും അഭിസംബോധന ചെയ്യും. ഇന്ത്യ-യുഎഇ സമഗ്രസാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും അബുദബി കിരീടവകാശിയുടെ ദില്ലി സന്ദര്‍ശനത്തില്‍ ഉണ്ടാകും എന്നാണ് സൂചന