അബുദബി-ദുബൈ അതിവേഗ ട്രെയ്ന്‍ സര്‍വീസ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ വന്‍ സംഭാവനകള്‍ നല്‍കുമെന്ന് ഇത്തിഹാദ് റെയില്‍.അതിവേഗ യാത്രയ്ക്ക് ഒപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും ഹൈസ്പീഡ് ട്രെയിന്‍ കാരണമാകും.പൂര്‍ണ്ണമായും വൈദ്യുതിയില്‍ ആണ് അതിവേഗ ട്രെയിന്‍ പ്രവര്‍ത്തിക്കുക.
ദുബൈയ്ക്കും അബുദബിയ്ക്കും ഇടയില്‍ വരുന്ന ഹൈസ്പീഡ് ട്രെയ്ന്‍ അടുത്ത അഞ്ച് പതിറ്റാണ്ടിനിടയില്‍ യുഎഇ സമ്പദ്ഘടനയിലേക്ക് 14500 കോടി ദിര്‍ഹത്തിന്റെ സംഭാവനകള്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ഇത്തിഹാദ് റെയില്‍ അറിയിച്ചു.വാണിജ്യവും സാമൂഹികവുമായ ഏകീകരണം ശക്തിപ്പെടുത്തുകയാണ് ഹൈസ്പീഡ് ട്രെയ്‌നിന്റെ ലക്ഷ്യം എന്ന് ഇത്തിഹാദ് റെയിലിന്റെ ചീഫ് പ്രോജക്ട് ഓഫീസര്‍ മുഹമ്മദ് അല്‍ ഷേഹി പറഞ്ഞു.
യുഎഇയുടെ നെറ്റ് സീറോ 2050 പദ്ധതി പ്രകാരം വൈദ്യുതോര്‍ജത്തില്‍ ആയിരിക്കും ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തിക്കുക.കരാറുകള്‍ക്കുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. റെയില്‍ ശൃംഖലയുടെ രൂപകല്‍പ്പനയ്ക്കും അംഗീകാരം നല്‍കി.ആദ്യ ഘട്ടത്തില്‍ അതിവേഗ ട്രെയ്‌നിന്‍ നാനുറ് പേര്‍ക്കാണ് സഞ്ചരിക്കാന്‍ കഴിയുക. ഇത് അറുനൂറ് വരെയായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും.നേരത്തെ പ്രഖ്യാപിച്ച ഇത്താഹാദ് പാസഞ്ചര്‍ ട്രെയ്‌നില്‍ നിന്നും വ്യത്യസ്തമാണ് അതിവേഗ റെയില്‍ പദ്ധതി.ഇത്തിഹാദ് പാസഞ്ചര്‍ സര്‍വീസ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ ഹൈസ്പീഡ് ട്രെയ്ന്‍ 350 കിലോമീറ്റര്‍ വേഗതയില്‍ ആണ് സഞ്ചരിക്കുക.