അബുദബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ നടത്തി. സ്വാമിനാരായണ്‍ മൂര്‍ത്തി വിഗ്രഹം ആണ് പ്രതിഷ്ഠിച്ചത്. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും.രാവിലെ ബാപ്‌സ് മുഖ്യപുരോഹിതനും ആത്മിയ ഗുരുവുമായ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തില്‍ ആണ് അബുദബി ക്ഷേത്രത്തിന്റെ
വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. സ്വാമിനാരായണ്‍ മൂര്‍ത്തി വിഗ്രഹത്തിന് ഒപ്പം ഉപപ്രതിഷ്ഠകളും നടത്തി.സ്വാമിനാരായണ്‍,അക്ഷര്‍-പുരുഷോത്തം, സ്വാമി അയ്യപ്പന്‍, ശ്രീകൃഷ്ണന്‍, പരമശിവന്‍, ഗണപതി തുടങ്ങിയരാണ് ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തികള്‍. വൈകിട്ടാണ് ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്.
ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഇന്ന് ക്ഷേത്രപരിസരത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. രജിസ്ട്രര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഫെബ്രുവരി പതിനെട്ട് മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം.ദുബൈ അബുദബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ ഭരണകൂടം നല്‍കിയ ഇരുപത്തിയേഴ് ഏക്കര്‍ സ്ഥലത്താണ് ശിലാക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1997 മുതല്‍ ആണ് അബുദബിയിലെ ഹിന്ദുക്ഷേത്രത്തിനുള്ള ആലോചനകള്‍ ആരംഭിച്ചത്. 97-ല്‍ ഷാര്‍ജ സന്ദര്‍ശിച്ച സ്വാമി മഹാരാജ് ആണ് യുഎഇ തലസ്ഥാനത്ത് ഒരു ഹിന്ദുക്ഷേത്രം എന്ന ആവശ്യവും ആഗ്രഹവും പ്രകടിപ്പിച്ചത്. പിന്നീട് 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഥമ സന്ദര്‍ശനത്തില്‍ അബുദബിയില്‍ ്‌ക്ഷേത്രനിര്‍മ്മാണത്തിന് യുഎഇ ഭരണകൂടം ഭൂമി അനുവദിച്ചത്.
2019 ഡസിംബറില്‍ ആണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 108 അടി ഉയരത്തത്തില്‍ പിങ്ക് മണല്‍ക്കല്ലും വെള്ളി മാര്‍ബിളും ഉപയോഗിച്ച് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.