വിവിധ മേഖലകളില്‍ വൈദഗദ്ധ്യമുള്ള വ്യക്തികളെ വിദ്യാഭ്യാസമേഖലയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയുമായി അബുദബി വിദ്യാഭ്യാസ വകുപ്പ്.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീനത്തിന് ശേഷം അബുദബി സ്‌കൂളുകളില്‍ നിയമനം നല്‍കും.
വിവിധ മേഖലകളില്‍ വൈദഗദ്ധ്യമുള്ളവരെ വിദ്യാഭ്യാസമേഖലയിലേക്ക് എത്തിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് അബുദബി വിദ്യാഭ്യാസ വകുപ്പ്.പ്രവാസികള്‍ക്കും ഇമാറാത്തികള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം.അധ്യാപകരില്‍ വൈവിധ്യം കൊണ്ടുവരുന്നതിനും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും ആണ് പുതിയ പരീക്ഷണം.
തൊഴില്‍രഹിതരോ വിരമിച്ചവരോ വിശ്രമജീവിതം നയിക്കുന്നവരോ ആര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം.മികച്ച ആശയവിനിമയ വൈദഗദ്ധ്യവും അറിവ് പങ്കിടാനുള്ള അഭിനിവേശവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ അംഗീകൃത പി.ജി ഡിപ്ലോമ പൂര്‍ത്തിയാക്കണം.അബുദബി യൂണിവേഴ്‌സിറ്റി,അലൈന്‍ യൂണിവേഴ്‌സിറ്റി,എമിറേറ്റ്‌സ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് എജ്യുക്കേഷന്‍ എന്നിവിടങ്ങളിലാണ് പരീശീലനം.ബാച്ചിലര്‍ ഡിഗ്രി ഉള്ളവര്‍ ആണ് അപേക്ഷിക്കേണ്ടത്.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അബുദബിയിലെ ചാര്‍ട്ടര്‍ സ്‌കൂളുകളില്‍ ആണ് നിയമനം ലഭിക്കുക.