Wednesday, March 12, 2025
HomeNewsGulfഅബ്ദുള്‍ റഹീന്റെ മോചനം വൈകും:കേസ് പരിഗണിക്കുന്നത് എട്ടാം തവണയും കോടതി മാറ്റിവെച്ചു

അബ്ദുള്‍ റഹീന്റെ മോചനം വൈകും:കേസ് പരിഗണിക്കുന്നത് എട്ടാം തവണയും കോടതി മാറ്റിവെച്ചു

റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം വൈകും. എട്ടാം തവണയും കേസ് പരിഗണിക്കുന്നത് റിയാദിലെ ക്രിമനല്‍ കോടതി മാറ്റിവെച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് വീണ്ടും മാറ്റിയത്.
രാവിലെ 11.30 ന് ആരംഭിച്ച ഓണ്‍ലൈന്‍ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. ജയിലില്‍ നിന്നും അബ്ദുള്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമ സഹായ സമിതി പ്രവര്‍ത്തകരും പങ്കെടുത്തു. ഈ മാസം രണ്ടിനായിരുന്നു കഴിഞ്ഞ സിറ്റിങ് നടന്നത്. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നല്‍കിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അന്തമായി നീളാന്‍ ഇടയാക്കുന്നത്.

റിയാദിലെ ഇസ്‌കാന്‍ ജയിലില്‍ പത്തൊമ്പ് വര്‍ഷമായി തടവില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം. പബ്ലിക് റൈറ്റ് പ്രകാമുള്ള കേസില്‍ സാധാരണ തടവുശിക്ഷയാണ് വിധിക്കുക. 19 വര്‍ഷമായി തടവിലായതിനാല്‍ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുള്‍ റഹീമിന് അധികം ജയിലില്‍ തുടരേണ്ടി വരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നല്‍കാനാണ് സാധ്യത.


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments