ദുബൈയില്‍ അല്‍ഖൈയില്‍ മെട്രോ സ്‌റ്റേഷന്റെ പേര് അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് എന്ന് മാറ്റിയതായി ആര്‍ടിഎ അറിയിച്ചു. മെട്രോയുടെ റെഡ് ലൈനിലാണ് അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ സ്‌റ്റേഷന്‍.ദുബൈയിലെ അല്‍ഖൈല്‍ മെട്രോ സ്‌റ്റേഷനാണ് അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് എന്ന് പുനര്‍നാമകരണം ചെയ്തത്. മെട്രോയുടെ റെഡ് ലൈനില്‍ ഷെയ്ഖ് സായിദ് റോഡിലെ 4,5 ഇന്റര്‍ചേഞ്ചുകള്‍ക്കിടയിലാണ് മെട്രോ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചും ദുബൈ ആര്‍ടിഎയും തമ്മില്‍ കരാറിലൊപ്പു വെച്ചതായി ആര്‍ടിഎ അധികൃതര്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെ പേരുകള്‍ മെട്രോ സ്‌റ്റേഷന് നല്‍കി പുനര്‍നാമകരണം നടത്താന്‍ ആര്‍ടിഎ അവസരം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മാറ്റം. വിവിധ സ്‌റ്റേഷനുകളില്‍ സമാനമായ മാറ്റം ആര്‍ടിഎ വരുത്തിയിരുന്നു.