രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്.ബ്രെന്റ് ക്രൂഡ് വില എഴുപത്തിയൊന്നര ഡോളറിലേക്ക് താഴ്ന്നു.ആവശ്യകതയില്‍ വന്ന കുറവാണ് വിലയിടിവിന് കാരണം.
ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബാരലിന് എണ്‍പത് ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്ന എണ്ണയ്ക്ക് ഇപ്പോള്‍ തകര്‍ച്ചയുടെ നാളുകളാണ്. ഉത്പാദനിയന്ത്രണം തുടരാനുള്ള ഒപെക് പ്ലസ് സഖ്യത്തിന്റെ തീരുമാനവും വില സ്ഥിരത സൃഷ്ടിക്കുന്നില്ല.ബ്രെന്റ് ക്രൂഡിന് ഇന്ന് മാത്രം ഒരു ശതമാനത്തോളം ആണ് വിലയിടിവ്.
അമേരിക്കന്‍ ക്രൂഡും വിലയിടിവ് നേരിടുകയാണ്.ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞത് വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതെസമയം വിപണിയിലേക്ക് എത്തുന്ന എണ്ണയുടെ അളവില്‍ വര്‍ദ്ധനയും സംഭവിക്കുകയാണ്.2025-ല്‍ ആവശ്യകതയെക്കാള്‍ അധികം എണ്ണ വിപണിയിലേക്ക് എത്തും എന്നാണ് രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനം.ഒപെക് പ്ലസ് സഖ്യം ഉത്പാദനനിയന്ത്രണം തുടര്‍ന്നാലും അധികം എണ്ണ വിപണിയില്‍ എത്തും. ഇത് വിലയിടിവിന് കാരണമാകും.