ദുബൈ: ഓണം സീസണില്‍ മറ്റ് എയര്‍ലൈനുകള്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ ഓണസദ്യ ഒരുക്കുന്നത്. കൊച്ചിയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവര്‍ക്കും സദ്യ നല്‍കുമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ 31 വരെ യാത്രയ്ക്കിടയില്‍ സദ്യ ലഭിക്കും. ഇലയിലായിരിക്കും സദ്യ. ഓണം വിഭവങ്ങള്‍ക്ക് പുറമേ നോണ്‍ വെജും ഉണ്ടായിരിക്കും. മെനുവിലെ ആവശ്യാര്‍ത്ഥം യാത്രക്കാര്‍ക്ക് ഭക്ഷണം തെരഞ്ഞെടുക്കാം. ഓണക്കാലത്ത് കേരളത്തിലേയ്ക്കുള്ള സര്‍വീസുകളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്നും എയ്‌ലൈന്‍ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്ക് കൂടുതല്‍ സര്‍വീസുകളും എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരിയോടെയായിരിക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുക