ഗാസയില്‍ രക്ഷാപ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ തെറ്റ് സമ്മതിച്ച് ഇസ്രയേല്‍ സൈന്യം.സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കിടയില്‍ പിഴവ് പറ്റിയെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ഡെപ്യുട്ടി കമാന്‍ഡറെ പുറത്താക്കിയെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
മാര്‍ച്ച് ഇരുപത്തിമൂന്ന് റഫായ്ക്ക് സമീപം ആരോഗ്യപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരുമായ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇസ്രയേല്‍ തെറ്റുസമ്മതിക്കുന്നത്.ആംബുലന്‍സുകള്‍ ഹമാസിന്റേത് എന്ന് കരുതി വെടിവെയ്ക്കാന്‍ ഡെപ്യൂട്ടി ബറ്റാലിയന്‍ കമാന്‍ഡര്‍ ഉത്തരവിട്ടും എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇക്കാര്യത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റി.സംഭവത്തില്‍ കമാന്‍ഡിംഗ് ഓഫീസറെ ശാസിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.ഉത്തരവുകളുടെ ലംഘനം സംഭവം പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.അതെസമയം തൊട്ടടുത്തുനിന്നാണ് ആക്രമണം നടന്നതെന്ന വാദം റിപ്പോര്‍ട്ട് തളളി.
കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ ഹമാസ് പ്രവര്‍ത്തകര്‍ ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.ഇസ്രയേല്‍ ആക്രമണത്തില്‍ എട്ട് റെഡ്‌ക്രെസന്റ് ജീവനക്കാര്‍,ഗാസ സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള ആറ് പേര്‍,ഐക്യരാഷ്ട്രസഭയുടെ ഒരു ജീവനക്കാര്‍ എന്നിവരാണ് കൊ്ല്ലപ്പെട്ടത്. മാര്‍ച്ച് ഇരുപത്തിമൂന്നിന് പുലര്‍ച്ചെ പരുക്കേറ്റവര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ പോയവരാണ് ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ഇവരെ ആംബുലന്‍സ് അടക്കം മണലില്‍ കുഴിച്ചമൂടി.ഒരാഴ്ച്ചയ്ക്ക് ശേഷം യുഎന്‍ രക്ഷാപ്രവര്‍ത്തകര്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.