യുഎഇയില്‍ ഇടിമിന്നലോടു കൂടിയ മഴ. രാജ്യത്തെ ഏഴ് എമിറേറ്റുകളിലും പുലര്‍ച്ചെ മുതല്‍ മഴ അനുഭവപ്പെട്ടു. അറബിക്കടല്‍ പ്രക്ഷുബ്ദ്മായതോടെ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വരും മണിക്കൂറുകളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇന്നലെ മുതല്‍ യുഎഇില്‍ നേരിയ മഴ അനുഭവപ്പെടുന്നുണ്ട്. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ മഴ ലഭിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദബിയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു.അല്‍ ദഫ്ര മേഖല, അല്‍ മുത്വ, അല്‍ മിര്‍ഫ എന്നിവിടങ്ങളില്‍ നേരിയ മഴ അനുഭവപ്പെട്ടു. ദുബൈയില്‍ റാസല്‍ഖോര്‍, അവീര്‍, പാം ജുമൈറ, ദെയ്‌റ, അല്‍ നാഹ്ദ എന്നിവയുള്‍പ്പെടുള്ള വിവിധ മേഖലകളിലാണ് മഴ പെയ്തത്. ഷാര്‍ജയില്‍ ദെയ്ദ്, ഖോര്‍ഫക്കന്‍, ഉംഅല്‍ഖുവൈനില്‍ അല്‍ റാസ്, അജ്മാന്‍, ഫുജൈറ എമിറേറ്റുകളിലും മഴ നേരിയ മഴ അനുഭവപ്പെട്ടു.
റാസല്‍ഖൈമയില്‍ അല്‍ മസ്ര, അല്‍ഖയ്ല്‍, ഷാം, അല്‍ റംസ്, ദല്‍മ ഐലന്റ് എന്നിവിടങ്ങളിലും പുലര്‍ച്ചെ മുതല്‍ മഴ ലഭിച്ചു. അറബിക്കടല്‍ പ്രക്ഷുബ്ദമായതോടെ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. താപനിലയിലും കുറവ് രേഖപ്പെടുത്തി. പകല്‍ സമയങ്ങളിലെ ഉയര്‍ന്ന താപനില 29 ഡ്ിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്.