ഇന്‍ഡിഗോ വിമാനങ്ങളിലെ യാത്രയ്ക്ക് ഇനി ചിലവേറും. ഇന്ധന ചാര്‍ജ് എന്ന പേരിലാണ് നിരക്ക് വര്‍ദ്ധന. ടിക്കറ്റുകള്‍ക്ക് ആയിരം രൂപ വരെ അധികമായി ഈടാക്കാനാണ് എയര്‍ലൈന്റെ തീരുമാനം.
വിമാന ഇന്ധനത്തിന്റെ വില വന്‍തോതില്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് ടിക്കറ്റുകളില്‍ ഇന്ധന ചാര്‍ജ് കൂടി കൂട്ടിച്ചേര്‍ക്കുന്നതെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിശദീകരണം. യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് രൂപ മുതല്‍ ആയരം രൂപ വരെയായിരിക്കും അധികമായി ഈടാക്കുക.ഇന്ന് മുതല്‍ ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് ഇന്‍ഡിഗോ ഈ നിരക്കുകള്‍ അധികമായി ഈടാക്കും. യാത്ര ചെയ്യുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ പല സ്ലാബുകളായി തിരിച്ചാണ് ഇന്ധന ചാര്‍ജ് ഈടാക്കുക.
അഞ്ചൂറ് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് മുന്നൂറ് രൂപയായിരിക്കും നിരക്ക്. 1001 മുതല്‍ 1500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 550 രൂപ ഈടാക്കും. 1501 മുതല്‍ 2500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 650 രൂപയാണ് ഇന്ധന ചാര്‍ജ്. 2501 മുതല്‍ 3500 കിലോമീറ്റര്‍ എണ്ണൂറ് രൂപയും 3501-ന് മുകളില്‍ ദൂരമുള്ളവര്‍ക്ക് ആയിരം രൂപയും നല്‍കേണ്ടിവരും. ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ക്ക് ഇന്ധന ചാര്‍ജ് ബാധകമാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ നിരക്കില്‍ വന്‍തോതില്‍ വര്‍ദ്ധന രേഖപ്പെടുത്തിയതാണ് നിരക്ക് വര്‍ദ്ധനയ്ക്ക് എയര്‍ലൈനെ പ്രേരിപ്പിച്ചത്