യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അറ്റസ്‌റ്റേഷന്‍ സെന്ററുകള്‍ക്ക് മാറ്റം വരുന്നു.ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ എന്ന പേരില്‍ ഏകീകൃത സേവനകേന്ദ്രങ്ങള്‍ ആരംഭിക്കും എന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
നിലവില്‍ ബിഎല്‍എസ് ഇന്റര്‍നാഷണല്‍ ആണ് ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള പാസ്‌പോര്‍ട്ട് വീസ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഐ.വി.എസ് ഗ്ലോബല്‍ അറ്റസ്‌റ്റേഷന്‍ സേവനങ്ങളും.എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതിന് ആണ് ഇന്ത്യന്‍ എംബസിയുടെ നീക്കം.രാജ്യത്ത് പതിനാല് കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ ആരംഭിക്കും.ഈ വര്‍ഷം രണ്ടാം പാദത്തില്‍ തന്നെ പുതിയ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ആണ് പദ്ധതി.
പുതിയ സേവന കേന്ദ്രങ്ങളുടെ നടത്തിപ്പിനുള്ള താത്പര്യപത്രം ഇന്ത്യന്‍ എംബസി സേവനദാതാക്കളില്‍ നിന്നും ക്ഷണിച്ചിട്ടുണ്ട്.കോണ്‍സുലാര്‍ സേവനങ്ങള്‍ സമഗ്രവും സുതാര്യവുമായി വേഗത്തില്‍ ലഭ്യമാക്കുകയാണ് പുതിയ സേവനകേന്ദ്രങ്ങളുടെ ലക്ഷ്യം.സേവനങ്ങള്‍ ലഭ്യമാക്കുന്നതിലെ കാലതാമസം കുറയ്ക്കുകം.2023-ല്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളുടെ നടത്തിപ്പിന് ഇന്ത്യന്‍ എംബസി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.എന്നാലവ്# പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കുകയായിരുന്നു.