ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റു.പി.എം കിസാന്‍ നിധിയുമായി ബന്ധപ്പെട്ട ഫയലില്‍ ആണ് മോദി ആദ്യം ഒപ്പുവെച്ചത്.സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസില്‍ എത്തിയാണ് പ്രധാനമന്ത്രിയായി തുടര്‍ച്ചയായ മൂന്നാം തവണ നരേന്ദ്രമോദി ചുമതലയേറ്റത്. കര്‍ഷക ക്ഷേമ പദ്ധതിയായ പി.എം കിസാന്‍ നിധിയുമായി ബന്ധപ്പെട്ട ഫയലില്‍ ആദ്യം ഒപ്പുവെച്ചു. കിസാന്‍നിധിയുടെ പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി കൊണ്ടുള്ള ഫയലില്‍ ആണ് പ്രധാനമന്ത്രി ഒപ്പുവെച്ചത്.
ഇരുപതിനായിരം കോടി രൂപയോളം ആണ് വിതരണം ചെയ്യുക. 9.3 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഇന്നലെ വൈകിട്ട് ആണ് നരേന്ദ്രമോദി അടക്കം 72 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുപ്പത് ക്യാബിനറ്റ് അംഗങ്ങള്‍, സ്വതന്ത്രചുമതലയുള്ള അഞ്ച് സഹമന്ത്രിമാര്‍, മുപ്പത്തിയാറ് സഹമന്ത്രിമാര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജവര്‍ലാല്‍ നെഹ്‌റുവിന് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയാകുന്ന നേതാവാണ് നരേന്ദ്രമോദി.