ദുബൈ: ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തില്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ട്വിറ്ററില്‍ ഹിന്ദിയില്‍ ആണ് ഷെയ്ഖ് മുഹമ്മദിന്റെ ആശംസ. സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രനേതാക്കള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്. ഇന്ത്യയുമായുള്ള രാഷ്ട്രീയ-വാണിജ്യ-സാംസ്‌കാരിക ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.