ഇറാഖില്‍ നിന്നും ഇസ്രയേലില്‍ ശക്തമായ ആക്രമണം നടത്താന്‍ ഇറാന്‍
ഒരുക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനാണ് പദ്ധതി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഇത് ഒഴിവാക്കുന്നതിന് ഇറാഖ് ഭരണകൂടം ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഇറാഖില്‍ ഇറാന്‍ ആയുധവും പണവും നല്‍കി പിന്തുണയ്ക്കുന്ന സായുധ സംഘടനകളെ ഉപയോഗിച്ച് ഇസ്രയേലില്‍ ആക്രമണം നടത്തുന്നതിന് ആണ് ഒരുക്കങ്ങള്‍ നടക്കുന്നത് എന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിന് മുന്‍പ് ഇറാഖില്‍ നിന്നും ഇസ്രയേലിനെ ആക്രമിക്കുന്നതിന് ആണ് ഇറാന്റെ പദ്ധതി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ചാണ് രാജ്യാന്തരമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരിക്കും ആക്രമണം.നേരിട്ട് ആക്രമണം നടത്തിയാല്‍ ഇസ്രയേല്‍ ഇറാനിലെ തന്ത്രപ്രധാന മേഖലകളില്‍ പ്രത്യാക്രമണം നടത്തും എന്നതുകൊണ്ടാണ് ഇറാഖി സായുധ സംഘങ്ങളെ ഉപയോഗിക്കുന്നത്.എന്നാല്‍ ഇത്തരത്തില്‍ ഒരു ആക്രമണം ഇസ്രയേലിന് എതിരെ രാജ്യത്ത് നിന്നും ഉണ്ടാകുന്നത് തടയുന്നതിന് ഇറാഖി ഭരണകൂടം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.സദ്ദാംഹുസൈന്റെ പതനത്തിനും അമേരിക്കന്‍ അധിനിവേശത്തിനുമെല്ലാം ശേഷം എണ്ണപ്പണം ഉപയോഗിച്ച് സ്ഥിരത കൈവരിച്ച് വരുന്ന ഇറാഖ് വീണ്ടും ഒരു സംഘര്‍ഷാവസ്ഥ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് രാജ്യത്ത് നിന്നുള്ള ആക്രമണം ഒഴിവാക്കുന്നതിന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത്.