ഞായറാഴ്ച മുതല്‍ യുഎഇ അടക്കം അഞ്ച് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ ഇറാന്‍ സന്ദര്‍ശിക്കാം. വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. ഇന്ത്യക്കാര്‍ക്കും ഫെബ്രവരി നാല് മുതല്‍ ഇറാന്‍ വീസരഹിത പ്രവേശനം നല്‍കും എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.അഞ്ച് ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ അടക്കം ഇരുപത്തിയെട്ട് രാജ്യക്കാര്‍ക്കാണ് ഇറാന്‍, വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്,ഖത്തര്‍ എന്നി ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇറാന്‍ വീസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒമാന്‍ പൗരന്‍മാര്‍ക്ക് നേരത്തെയും വീസയില്ലാതെ ഇറാനിലേക്ക് സഞ്ചരിക്കാം. രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് പതിനഞ്ച് ദിവസം ആണ് അനുമതി നല്‍കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ രഹിതമ പ്രവേശനം നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് മന്ത്രിസഭാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യോമമാര്‍ഗ്ഗം രാജ്യത്ത് പ്രവേശിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് വീസ ഒഴിവാക്കിയത്. എന്നാല്‍ കര-കടല്‍ മാര്‍ഗ്ഗങ്ങളിലൂടെ എത്തുന്നവര്‍ക്ക് വീസ നിര്‍ബന്ധമാണ്.
സൗദി അടക്കമുള്ള ജിസിസി രാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങള്‍ പരിഹരിച്ച് അടുത്ത കാലത്താണ് ഇറാന്‍ നയതന്ത്രം പുനസ്ഥാപിച്ചത്. യുഎഇയ്ക്കും ഇറാനും ഇടയിലുള്ള വ്യോമഗതാഗതവും പുനസ്ഥാപിച്ചിട്ടുണ്ട്. ലോകത്തിന്റെ ഇറാനോഫോബിയ മാറ്റി കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.