ഇറാന്‍ ഇനി ഇസ്രയേലില്‍ ആക്രമണം നടത്തിയാല്‍ പ്രത്യാക്രമണം അതിരൂക്ഷമായിരിക്കും എന്ന് ഇസ്രയേല്‍ സൈനിക മേധാവി ഹെര്‍സി ഹലേവി.കഴിഞ്ഞ തവണത്തേത് പോലെ ആയിരിക്കില്ല ആക്രമണം എന്നും ഇസ്രയേല്‍ സൈനിക മേധാവി ഇറാന് മുന്നറിയിപ്പ് നല്‍കി. അതെസമയം ഗാസയിലും ലബനനിലും അതിരൂക്ഷമായ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.
ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ച തെറ്റ് ഇനിയും ഇറാന്‍ ആവര്‍ത്തിച്ചാല്‍ ഒരിക്കല്‍ കൂടി തങ്ങള്‍ക്ക് അതിര്‍ത്തി കടക്കേണ്ടിവരും എന്നാണ് സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ തവണ ആക്രമിക്കാതെ വിട്ട സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കും എന്നും ഇസ്രയേല്‍ സൈനിക മേധാവി പറഞ്ഞു. ഇറാനില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പങ്കെടുത്ത സൈനികരോടാണ് ഹെര്‍സി ഹലേവിയുടെ പ്രസ്താവന.ഒക്ടോബര്‍ ഇരുപത്തിയാറിന് ആണ് ഇറാനില്‍ ഇസ്രയേല്‍ സൈന്യം പ്രത്യാക്രമണം നടത്തിയത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിന് എതിരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ആക്രമണം.ഇതിനിടെ ഗാസയില്‍ അതിതീവ്രമായ ആക്രമണം ആണ് ഇസ്രയേല്‍ നടത്തുന്നത്.
വടക്കന്‍ ഗാസയില്‍ ഒരു നാലുനില കെട്ടത്തില്‍ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ തൊണ്ണൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ആഗോളശ്രദ്ധ ലബനന്‍ യുദ്ധത്തിലേക്ക് തിരിച്ചഞ്ഞതോടെ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ അതിരൂക്ഷമായ ആക്രമണം ആണ് കഴിഞ്ഞ മുന്ന് ആഴ്ച്ചകളായി നടത്തിവരുന്നത്.ബെയ്ത്ത് ലെഹിയയില്‍ ആണ് തീവ്രമായ ആക്രമണം നടക്കുന്നത്. ഇവിടെ ആകെ 120 പേരാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.