ഷാര്‍ജയില്‍ പരിസ്ഥിതി സൗഹൃദ ബസുകള്‍ സര്‍വ്വീസ് ആരംഭിച്ചു.റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. ആദ്യ ഘട്ടമായി പത്ത് ഇലക്ട്രിക് ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. 41 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബസാണ് എത്തിച്ചിരിക്കുന്നത്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ ലക്ഷ്യമിട്ട് യുഎഇ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഷാര്‍ജ ആര്‍ടിഎ പരിസ്ഥിതി സൗഹൃദ ബസുകള്‍ നിരത്തിലിറക്കിയത്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് പത്ത് ബസുകള്‍ സര്‍വ്വീസ് നടത്തും. ആദ്യ ഘട്ടമായി പരീക്ഷണാടിസ്ഥാനത്തിലാണ് പത്ത് ബസുകള്‍ എത്തിച്ചിരിക്കുന്നത്. 41 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന കിങ് ലോംഗ് മോഡല്‍ ഇല്ക്ട്രിക് ബസുകളാണ് സര്‍വ്വീസ് നടത്തുക. എമിറേറ്റിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൂളിംഗ് സംവിധാനം ബസിലുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സംവിധാനങ്ങളുമായി യുറോപ്യന്‍ സേഫ്റ്റി അതോരിറ്റിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവയാണ് ബസുകള്‍. എമിറേറ്റിലെ ഗതാഗത സംവിധാനം കൂടുതല്‍ മികവുറ്റതാക്കുകയാണ് ലക്ഷ്യമെന്ന് ഷാര്‍ജ ആര്‍ടിഎ ഇന്റര്‍സിറ്റി ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ അഹ്മദ് ഹസ്സന്‍ അല്‍ ഖയീദ് അറിയിച്ചു.