ഇസ്രയേലിന് ആയുധം നല്‍കുന്നതിനുള്ള ലൈസന്‍സുകളില്‍ ചിലത് അടിയന്തരമായി റദ്ദാക്കുമെന്ന് ബ്രിട്ടന്‍. ഈ ആയുധങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ രാജ്യാന്തരനിയമ0 ലംഘിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് തീരുമാനം എന്ന് ബ്രിട്ടന്‍ വിശദീകരിച്ചു.ഇതിനിടയില്‍ ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആവശ്യമായതൊന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തി.
ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള 350 ലൈസന്‍സുകളില്‍ മുപ്പത് എണ്ണം അടിയന്തരമായി റദ്ദാക്കും എന്നാണ് ബ്രട്ടീഷ് വിദേശകാര്യമന്ത്രാലയത്തിന്റെ അറിയിപ്പ്. ഇസ്രയേലിന് സുരക്ഷാ ഭീഷണികളില്‍ പ്രതിരോധം തീര്‍ക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഇസ്രയേല്‍ സ്വീകരിക്കുന്ന രീതികളില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലമ്മി പറഞ്ഞു. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണവും സാധാരണക്കാരുടെ വീടുകളും കെട്ടിടങ്ങളും നശിപ്പിക്കപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം എന്നും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു.ബ്രട്ടന്റെ തീരുമാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു രംഗത്ത് എത്തി. ബ്രിട്ടിന്റെ തീരുമാനം ലജ്ജാകരമാണെന്നും തെറ്റായ തീരുമാനം ഹമാസിനെ ശക്തിപ്പെടുത്തത്തെ ഉള്ളെന്നും നെതന്യാഹു പറഞ്ഞു.ആയുധനക്കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇസ്രയേലിന്റെ ഇച്ഛാശക്തിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു കാര്യംമായി ചെയ്യുന്നില്ലെന്ന വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തി.വൈറ്റ്ഹൗസില്‍ വാര്‍ത്തലേഖകരുടെ ചോദ്യത്തിനാണ് ബൈഡന്റെ മറുപടി