പലസ്തീനിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് സഹായം നല്‍കുന്നത് റദ്ദാക്കി കൂടുതല്‍ രാജ്യങ്ങള്‍. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ഇസ്രയേല്‍ ആരോപണത്തെ തുടര്‍ന്നാണ് ഫണ്ട് നല്‍കുന്നത് ചില രാജ്യങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നത്. അതെസമയമം ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ചര്‍ച്ചകള്‍ തുടരുകയാണ്.
ഗാസയില്‍ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷത ആക്രമണത്തിന് പലസ്തീനിലെ യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി ജീവനക്കാരുടെ സഹായം ലഭിച്ചുവെന്നാണ് ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇതെ തുടര്‍ന്ന് അമേരിക്കയും യുകെയും അടക്കമുള്ള പത്തോളം രാഷ്ട്രങ്ങള്‍ ഏജന്‍സിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗാസയില്‍ ലക്ഷങ്ങള്‍ ആണ് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ സഹായത്താല്‍ കഴിയുന്നത്. ഏജന്‍സിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ നടപടി. വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റക്കാരായ വ്യക്തികളെ പുറത്താക്കിയെന്നു യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. യു.എന്‍ ഏജന്‍സിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തിയിന് ശേഷം മാത്രമേ ഇനി ഫണ്ടിംഗ് ഉണ്ടാകു എന്ന് അമേരിക്കയും യുകെയും യൂറോപ്യന്‍ യൂണിയനും വ്യക്തമാക്കി.
ഇതിനിടെ ഗാസ യുദ്ധം താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതിനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെടനിര്‍ത്തല്‍ കരാറിന്റെ കരടിന് രൂപമായെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച്ചക്കുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് ആണ് മധ്യസ്ഥ രാജ്യങ്ങളുടെ ശ്രമം. രണ്ട് മാസത്തേക്ക് യുദ്ധം നിര്‍ത്തിവെയ്ക്കുന്നതിന് ആണ് നീക്കം. അമേരിക്ക, ഖത്തര്‍,ഈജിപ്ത് എന്നി രാജ്യങ്ങളാണ് വെടിനിര്‍ത്തലിന് ആയി ഇടപെടലുകള്‍ നടത്തുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതും അടക്കമാണ് കരാറിലെ വ്യവസ്ഥകള്‍.
..