ഹമാസ് നേതാവിന്റെ കൊലപാതകത്തിന് തിരിച്ചടിയായി ഇസ്രയേലില്‍
ഇറാന്റെ പ്രത്യാക്രമണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.ഇതിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ കടുത്ത ജാഗ്രതയിലാണ്. സംഘര്‍ഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലേക്ക് ഒരു അന്തര്‍വാഹിനി കൂടി അയച്ചെന്ന് അമേരിക്ക അറിയിച്ചു.ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സുകള്‍ ആണ് ഇറാന്റെ പ്രത്യാക്രമണം ഏത് സമയവും ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് പതിനഞ്ചിന് ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും മുന്‍പ് ഇറാന്‍ ആക്രമണം നടത്തും എന്നാണ് ഇസ്രയേല്‍ കണക്കുകൂട്ടുന്നത്. ഇറാന്‍ നേരിട്ട് ആയിരിക്കും ഇസ്രയേലില്‍ ആക്രമണം നടത്തുക എന്നും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഏത് ആക്രമണവും നേരിടുന്നതിന് സജ്ജമാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണ് അമേരിക്ക. ഒരു മിസൈല്‍ അന്തര്‍വാഹിനി കൂടി പശ്ചിമേഷ്യയില്‍ വിന്യസിക്കും എന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ അറിയിച്ചു. അന്തര്‍വാഹിനിയുടെ വിന്യാസം സംബന്ധിച്ച് അമേരിക്ക പരസ്യമായി പ്രഖ്യാപനം നടത്തുന്നത് അപൂര്‍വ്വമാണ്. കഴിഞ്ഞ ജുലൈയില്‍ മെഡിറ്ററേനിയന്‍ കടലില്‍ യു.എസ്.എസ് ജോര്‍ജിയ എന്ന ആണവ അന്തര്‍വാഹിനി അമേരിക്ക വിന്യസിച്ചിരുന്നു.
ഇസ്രയേല്‍ പ്രതിരോധമന്ത്രിയുമായും ലോയിഡ് ഓസ്റ്റിന്‍ ചര്‍ച്ച നടത്തി.പശ്ചിമേഷ്യയില്‍ കൂടുതല്‍ യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.