ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.ഇറാനിയന്‍ ലബനന്‍ മാധ്യമപ്രവര്‍ത്തകര്‍ ആണ് കൊല്ലപ്പെട്ടത്.മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന് ഗസ്റ്റ് ഹൗസിന് നേരെ ആയിരുന്നു ആക്രമണം.തെക്കന്‍ ലബനനിലെ ഹസ്ബയയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസുകള്‍ക്ക് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടന്നത്.
ഇറാന്‍ അനുകൂല മാധ്യമസ്ഥാപനമായ അല്‍ മയദീന്റെ ക്യാറാ ഓപ്പറേറ്റര്‍ ഖസ്സന്‍ നജ്ജര്‍,എഞ്ചിനിയര്‍ മുഹമ്മദ് റെദ, ഹിസ്ബുളളയുടെ മാധ്യമസ്ഥാപനമായ അല്‍മനാറിന്റെ ക്യാമറാ ഓപ്പറേറ്റര്‍ വാസിം ഖസ്സീം എന്നിവരാണ് കൊല്ലപ്പെട്ടത്.ഗസ്റ്റ് ഹൗസില്‍ ഉറങ്ങിക്കിടന്ന മാധ്യമപ്രവര്‍ത്തകര്‍ ആണ് ആക്രമിക്കപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.സമീപകാലത്ത് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ആണ് ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇത് യുദ്ധകുറ്റമാണെന്നും ആറ് മാധ്യമസ്ഥാപനങ്ങളില്‍ നിന്നായി പതിനെട്ട് മാധ്യമപ്രവര്‍ത്തകരാണ് ആക്രമണം നടന്ന ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നത് എന്നും ലബനന്‍ വാര്‍ത്താവിനിമയ മന്ത്രി സിയാദ് മക്കാറെ പറഞ്ഞു.
സ്‌കൈന്യൂസും അല്‍ജസീറയും അടക്കമുള്ള സ്ഥാപനങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ ആണ് ഹസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നത്. മാധ്യമസ്ഥാപനങ്ങളും വാഹനങ്ങള്‍ക്കും ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.ഇന്നലെ രാത്രിയില്‍ രണ്ട് മിസൈലുകള്‍ ആണ് മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസുകളില്‍ വന്ന് പതിച്ചത്.