ഗാസയിലേക്ക് മാനുഷികസഹായം പ്രവേശിക്കുന്നതിന് ഇസ്രയേല്‍ തടസ്സം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകുന്നു.ഭക്ഷ്യസ്ഥാപനങ്ങള്‍ പലതും അടച്ചുതുടങ്ങി.പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥരാഷ്ട്രങ്ങള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്
ഈജിപ്ത് അതിര്‍ത്തി വഴി ഗാസയിലേക്ക് സഹായം എത്തുന്നത് ഇസ്രയേല്‍ തടഞ്ഞിട്ട് പത്ത ദിവസങ്ങള്‍ പിന്നിടുകയാണ്.ഭക്ഷ്യവസ്തുക്കളുടെ നീക്കിയിരിപ്പ് അതിവേഗത്തിലാണ് കുറയുന്നത്.ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലാതായതോടെ ബേക്കറികള്‍ അടക്കമുളള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി തുടങ്ങി.പലസത്‌നീകള്‍ക്ക് ഇഫ്താര്‍ ലഭ്യമാക്കുന്ന സാമൂഹ്യഅടുക്കളകളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.ഗാസ മുനമ്പിലുളള ഇരുപത്തിമൂന്ന് ലക്ഷം ജനങ്ങളില്‍ ഭൂരിഭാഗം പേരും പുറത്തുനിന്നും എത്തുന്ന സഹായവസ്തുക്കളെയാണ് ആശ്രയിക്കുന്നത്.
പലയിടത്തും പട്ടിണി ബാധിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍തോതില്‍ വില കുതിച്ചുയര്‍ന്നു.ഇന്ധന ക്ഷാമം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പോലും ബാധിച്ച് തുടങ്ങി.അമേരിക്ക മുന്നോട്ടുവെച്ച രണ്ടാംഘട്ട വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഹമാസ് അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഇസ്രയേല്‍ ഗാസയിലേക്കുളള സഹായവിതരണം തടസപ്പെടുത്തുന്നത്.രണ്ടാംഘട്ട വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുളള ശ്രമങ്ങള്‍ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.