രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് തികക്കുന്ന 15 ാം താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ഗുരുനാഥ് ശര്‍മ്മ. ഈ നേട്ടം കൈവരിക്കുന്ന 6ാമത്തെ ഇന്ത്യക്കാരനുമായി താരം. ഇന്നലെ
ശ്രീലങ്കക്കെതിരായ മല്‍സരത്തില്‍ 7ാം ഓവറില്‍ ദാസുന്‍ ശനാകയെ സിക്‌സറിനു പറത്തിയാണ്
രോഹിത് ഈ നേട്ടം ആഘോഷിച്ചത്.
2001ല്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ് തികച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്‍ഡോര്‍ ഏകദിനത്തിലായിരുന്നു സച്ചിന്റെ നേട്ടം. ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ 10000 റണ്‍സ് തികച്ച ബാറ്റര്‍ വിരാട് കോലിയാണ്- 205 ഇന്നിങ്‌സുകള്‍. രോഹിത്തിനാണ് രണ്ടാം സ്ഥാനം- 241 ഇന്നിങ്‌സുകള്‍.
ഇവര്‍ക്കു പുറമെ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, ധോണി തുടങ്ങിയവരാണ് 10000 റണ്‍സ് പിന്നിട്ട
മറ്റ് ഇന്ത്യന്‍ താരങ്ങള്‍