ഏകീകൃത ജിസിസി വീസ വൈകും.ഒമാന്‍ പൈതൃക-വിനോദസഞ്ചാരവകുപ്പ് മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.സുരക്ഷാസംബന്ധമായ ആശങ്കളാണ് ഏകീകൃത വീസ വൈകാന്‍ കാരണം.
ഷെങ്കന്‍ മാതൃകയില്‍ ഒരൊറ്റ വീസയില്‍ ആറ് ജിസിസി രാജ്യങ്ങളിലും സഞ്ചരിക്കാന്‍ കഴിയുന്ന വീസ അവതരിപ്പിക്കുന്നതിന് ആയിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ പദ്ധതി.2023-ല്‍ ഏകീകൃത വീസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗീകാരവും നല്‍കി.എന്നാല്‍ ഏകീകൃത വീസ നടപ്പാക്കുന്നതില്‍ നിലവില്‍ തടസ്സങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുകയാണ് ഒമാന്‍ പൈതൃക-വിനോദസഞ്ചാര വകുപ്പ് മന്ത്രി സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി.ഒമാന്‍ ഷൂറ കൗണ്‍സിലിന്റെ എട്ടാമത് സെഷനില്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.സുരക്ഷാ സംബന്ധമായ ആശങ്കകള്‍ക്കൊപ്പം വ്യത്യസ്ത ദേശീയ ദേശീയ താത്പര്യങ്ങളും ആണ് കാലതാമസത്തിന് കാരണം.നിലവില്‍ ഏകീകൃത വീസ പദ്ധതി പഠനഘട്ടത്തിലാണ്.
സമീപ ഭാവിയില്‍ വീസ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയില്ലെന്നും സലിം ബിന്‍ മുഹമ്മദ് പറഞ്ഞു.വീസ നടപ്പാക്കുന്നത് സംബന്ധിച്ച് വീസ നടപ്പാക്കുന്നതിന് കൂടുതല്‍ ഏകോപനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.ഡാറ്റാ പങ്കിടല്‍,കുടിയേറ്റനിയന്ത്രണം എന്നിവ സംബന്ധിച്ച വിഷയങ്ങളും ഏകികൃത വീസ നടപ്പാക്കുന്നതിന്റെ വേഗത കുറച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.