നടി ഉർവശിയുടെ കുടുംബ ഫോട്ടോകൾ വൈറലാകുന്നു. ഉർവശിയുടെ മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി അമ്മയെ കാണാനെത്തിയ ഫോട്ടോകളാണ് ആരാധക ശ്രദ്ധ നേടുന്നത്.
ഭർത്താവ് ശിവപ്രസാദ്, മക്കളായ തേജലക്ഷ്മി, ഇഷാൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
കുഞ്ഞാറ്റയേയും ഉർവശിയേയും ഒരുമിച്ചു കണ്ടതിലുള്ള സന്തോഷം ആരാധകർ ചിത്രങ്ങൾക്ക് താഴെ കമൻ്റുകളായി പങ്കുവച്ചിരുന്നു.
വിദേശത്താണ് കുഞ്ഞാറ്റ പഠിക്കുന്നത്. അവധിക്കാലമായതിനാൽ ചെന്നൈയിലെ ഉർവശിയുടെ വീട്ടിലെത്തിയതാണ് കുഞ്ഞാറ്റ. ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റ നേരത്തെ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്നു.
2000 ത്തിൽ ആയിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും വിവാഹം. പിന്നീട് 2008ൽ ഇരുവരും വേർപിരിയുകയും ചെയ്തു. 2011ൽ മനോജ് കെ ജയനും ആശയും വിവാഹിതരായി.
വിവാഹമോചനത്തിന് ശേഷം 2013 -ലാണ് ഉർവശി ശിവപ്രസാദിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ മകനാണ് ഇഷാൻ. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഉർവശിക്കൊപ്പവും താമസിക്കാറുണ്ട്.